കോപ് 28 ന് യുഎഇ വേദിയാകും, പ്രഖ്യാപനം നടത്തി ഷെയ്ഖ് മുഹമ്മദ്

കോപ്  28 ന് യുഎഇ വേദിയാകും, പ്രഖ്യാപനം നടത്തി ഷെയ്ഖ് മുഹമ്മദ്

ദുബായ്: ഐക്യാരാഷ്ട്ര സഭയുടെ 2023 ല്‍ നടക്കുന്ന കോപ് 28 ന് യുഎഇ വേദിയാകും. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും ച‍ർച്ച ചെയ്യുന്ന സമ്മേളനമാണ് കോപ്. വ്യാഴാഴ്ച രാത്രിയാണ് ഗ്ലാസ്കോയിലെ കോപ് 26 സമ്മേളത്തില്‍ വച്ച് പ്രഖ്യാപനമുണ്ടായത്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. മന്ത്രിമാരും സംരംഭകരും നേട്ടത്തില്‍ രാജ്യനേതൃത്വത്തിന് അഭിനന്ദനം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.