ദോഹ: കോവിഡ് സാഹചര്യത്തില്‍ രാജ്യങ്ങള്‍ക്ക് ഏർപ്പെടുത്തിയ റെഡ് ലിസ്റ്റില്‍ യുഎഇയെകൂടി ഉള്‍പ്പെടുത്തി ഖത്തർ പുതുക്കി. യുഎഇയെ കൂടാതെ തുർക്കിയും ബ്രിട്ടനും റഷ്യയുമെല്ലാം ഇത്തവണ റെഡ് ലിസ്റ്റിലാണ്. നവംബർ 15 ഉച്ച 12 മുതൽ ലിസ്റ്റ് പ്രാബല്യത്തിൽ വരും. 181 രാജ്യങ്ങളാണ് ഗ്രീൻസ് ലിസ്റ്റിലുള്ളത്.
റെഡ് ലിസ്റ്റിലുളള രാജ്യങ്ങളില്‍ നിന്നും എത്തുന്നവർ രണ്ടു ദിവസത്തെ ക്വാറന്റീന് നിർബന്ധമായും പാലിക്കണം. റെഡ് ലിസ്റ്റ് പ്രകാരം ഖത്തർ പൗരന്മാർ, ജി.സി.സി പൗരന്മാർ, ഖത്തർ താമസവിസയുളളവർ എന്നിവർക്ക് ക്വാറൻറീൻ ആവശ്യമില്ല.എന്നാല്‍ യാത്രക്ക് മുമ്പും ശേഷവും പി.സി.ആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. റെഡ് ലിസ്റ്റിലെ രാജ്യങ്ങള്‍ പുതുക്കിയ ലിസ്റ്റ് പ്രകാരം 18 ല്‍ നിന്നും 21 ആയി ഉയർന്നു.