മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്തെത്തി: നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്; 500രൂപ പിഴ

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്തെത്തി: നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്; 500രൂപ പിഴ

കൊച്ചി: മാസ്‌ക് ധരിക്കാതെ പൊതു സ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടന്‍ ജോജു ജോര്‍ജിന് എതിരെ കേസ്. മരട് പൊലീസാണ് നടനെതിരെ കേസെടുത്തത്. സംഭവത്തിൽ ജോജു ജോര്‍ജ് 500രൂപ പിഴ ഒടുക്കണം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഡിസിപിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണു പൊലീസ് നടപടി. പെട്രോള്‍ വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരം ചോദ്യം ചെയ്ത ജോജുവിന്റെ വാഹനം അടിച്ചുതകര്‍ത്തത് ഉള്‍പ്പെടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജോജു മാസ്‌ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷാജഹാന്‍ പരാതി നല്‍കിയത്.

സംഭവ ദിവസം തന്നെ ജോജുവിനെതിരെ കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളില്‍ ജോജു സ്റ്റേഷനില്‍ പിഴ അടച്ചില്ല. കോടതിയിലും അടച്ചില്ലെങ്കില്‍ മറ്റു നടപടികള്‍ ഉണ്ടാകുമെന്നു പൊലീസ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.