ബത്തേരി: വാക്കുകൾക്കൊണ്ട് വർണ്ണവിസ്മയം തീർക്കാൻ കെസിവൈഎം മാനന്തവാടി രൂപത ഒരുക്കിയ യൂത്ത് ഡിബേറ്റ് ലീഗ് 2021സമാപിച്ചു. 2021നവംബർ 13, ശനിയാഴ്ച്ച ബത്തേരി അസംപ്ഷൻ യൂണിറ്റിൽ വെച്ച് നടന്ന ഡിബേറ്റ് മത്സരത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 11ടീമുകൾ മാറ്റുരച്ചു. നീലഗിരി മേഖലയിൽ നിന്നുള്ള സോണറ്റ് മന്നാർക്കുളം, സോന പാലക്കുന്നേൽ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കല്ലോടി മേഖലയിൽ നിന്നുള്ള മറീന കുരിയക്കാട്ടിൽ, അജിത് പോൾ പറയിടത്തിൽ എന്നിവർ രണ്ടാം സ്ഥാനവും ജോൺസ്റ്റെയ്ൻസ് കുരിയക്കാട്ടിൽ, ഡാനിഷ് തെക്കിനാലിൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബത്തേരി മേഖലയിൽ നിന്നുള്ള അജയ് കുന്നേൽ ബെസ്റ്റ് പ്രൊപോസറായും, നീലഗിരി മേഖലയിൽ നിന്നുള്ള സോന പാലക്കുന്നേൽ ബെസ്റ്റ് ഓപ്പോസറായും തിരഞ്ഞെടുക്കപ്പെട്ടു.
ബത്തേരി ഫൊറോന വികാരി ഫാ. ജെയിംസ് പുത്തൻപ്പറമ്പിൽ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകി. കെസിവൈഎം മാനന്തവാടി രൂപത ഭാരവാഹികളായ ജിഷിൻ മുണ്ടക്കാതടത്തിൽ, ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, ജിയോ മച്ചുക്കുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ,ജിജിന കറുത്തേടത്ത്, സി. സാലി സിഎംസി, കെസിവൈഎം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് റാൾഫ്, നയന മുണ്ടക്കാതടത്തിൽ, ബ്രാവോ പുത്തൻപ്പറമ്പിൽ, ജോജോ തോപ്പിൽ, വിബിൻ അപ്പക്കോട്ട്, സി. നാൻസി SABS എന്നിവർ നേതൃത്വം നൽകി.