ഷാർജ: 40 മത് ഷാർജ രാജ്യാന്തര പുസ്തകോത്സവം സന്ദർശിച്ചത് 1.7 ദശലക്ഷം സന്ദർശകർ. 11 ദിവസത്തില്‍ 109 രാജ്യങ്ങളില്‍ നിന്നുളളവർ ഭാഗമായെന്നാണ് കണക്കുകള്‍. 83 രാജ്യങ്ങളില്‍ നിന്നുളള 1632 പ്രസാധകർ പുസ്തകമേളയില്‍ സജീവമായി പങ്കെടുത്തു. സ്പെയിനായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം.

പുസ്തകമേള സന്ദർശിച്ച 51.9 ശതമാനം പേരും സ്ത്രീകളാണ്. 16 നും 30 നും ഇടയില്‍ പ്രായമുളള 52.2 ശതമാനം പേരും, 31 നും 45 നും ഇടയില്‍ പ്രായമുളള 35.5 ശതമാനം പേരും മേള സന്ദർശിച്ചു. 15 വയസില്‍ താഴെയുളള 1.3 ശതാനം പേരും 46 നും അതിന് മുകളിലും പ്രായമുളള 11.1 ശതമാനം പേരും മേളയുടെ ഭാഗമായി. 20,000 പേർ ഒരു തവണയാണ് പുസ്തകമേളയിലേക്ക് എത്തിയതെങ്കില്‍ ആയിരത്തോളം പേർ മൂന്നുമുതല്‍ ഏഴുതവണ വരെ എക്സ്പോ സെന്‍ററിലേക്ക് എത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദാദ സൗരവ് ഗാംഗുലിയുള്‍പ്പടെയുളള പ്രമുഖർ പങ്കെടുത്ത ആയിരത്തോളം പരിപാടികളും മേളയുടെ ഭാഗമായി നടന്നു.