ജൊഹാനസ്ബര്‍ഗ്: ലോക പ്രശസ്ത ഇംഗ്‌ളീഷ് സാഹിത്യകാരന്‍ വില്‍ബര്‍ സ്മിത്ത് അന്തരിച്ചു.ദക്ഷിണാഫ്രിക്കയില്‍ താമസിച്ചുവന്ന കേപ്ടൗണിലെ വീട്ടിലായിരുന്നു അന്ത്യം. 88 വയസായിരുന്നു. സ്മിത്തിന്റെ 49 പുസ്തകങ്ങളുടെ 14 കോടി കോപ്പികള്‍ ലോകത്താകമാനമായി വിറ്റഴിച്ചിട്ടുണ്ട്.
1933-ല്‍ ഇന്നത്തെ സാംബിയയിലാണ് വില്‍ബര്‍ സ്മിത്ത് ജനിച്ചത്. 1964-ല്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ ദ ലയണ്‍ ഫീഡ്‌സ് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഫ്രിക്കന്‍ വനാന്തരങ്ങളും പുരാതന ഈജിപ്തുമെല്ലാം തന്റെ കഥകളിലെ പ്രിയ ഭൂമികകളാക്കിയ വില്‍ബര്‍ സ്മിത്ത് രണ്ടാം ലോക മഹായുദ്ധവും പല രചനകളിലും ഇതിവൃത്തമാക്കി.ദ ഡാര്‍ക്ക് ഓഫ് ദ സണ്‍, ഷൗട്ട് അറ്റ് ദ ഡെവിള്‍, ദ സണ്‍ ബേര്‍ഡ്, ഈഗിള്‍ ഇന്‍ ദ സ്‌കൈ എന്നിവ പ്രധാന കൃതികളാണ്.