ഭൂമി ഇടപാട്: നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ഭൂമി ഇടപാട്: നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ ല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ സിബിഐ ഉദ്യോഗസ്ഥരുമായുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

 തിരുവനന്തപുരം സിബിഐ കോടതിയും നേരത്തെ ഹര്‍ജി തള്ളിയിരുന്നു. നമ്പി നാരായണനും മുന്‍ സിബിഐ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ചാരക്കേസ് അന്വേഷിച്ചിരുന്ന കാലത്ത് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഇവര്‍ തമ്മില്‍ ഭൂമി ഇടപാട് ഉണ്ടായിരുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം.

എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ രേഖകളുണ്ടെങ്കില്‍ അവയുമായി വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളായ എസ്. വിജയന്‍ ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.