വാഹനമോടിക്കുന്നവർക്ക് റാസല്‍ഖൈമ പോലീസിന്‍റെ മുന്നറിയിപ്പ്

വാഹനമോടിക്കുന്നവർക്ക് റാസല്‍ഖൈമ പോലീസിന്‍റെ മുന്നറിയിപ്പ്

വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി റാസല്‍ ഖൈമ പോലീസ്. റോഡില്‍ ലൈനുകള്‍ തെറ്റിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എമിറേറ്റിലുടനീളം റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത സിഗ്നലുകളുടെ ഇന്‍റർ സെക്ഷനുകളിലും നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുളള സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെന്ന് റാസല്‍ ഖൈമ പോലീസ് ട്രാഫിക് ആന്‍റ് പട്രോള്‍ വിഭാഗം അറിയിച്ചു. ലൈനുകള്‍ തെറ്റിച്ച് വാഹനമോടിച്ചാല്‍ 400 ദിർഹമാണ് പിഴ. റോഡുകളിലെ നിർദ്ദേശങ്ങള്‍ അനുസരിച്ച് വേണം വാഹനമോടിക്കാനെന്നും പോലീസ് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.