ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ആവേശ തുടക്കം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ്, ഫിറ്റ്നസ് ചലഞ്ചിന്റെ നാലാം എഡിഷന് തുടങ്ങിയത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയസാക്ഷാത്കാരമാണ് ദുബായ് ഫിറ്റ് നസ് ചലഞ്ച്. 30 ദിവസം 30 മിനിറ്റ് വ്യായാമം എന്നുളളതാണ് ഫിറ്റ്നസ് ചലഞ്ച്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, കൈറ്റ് ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ നിരവധി പേരാണ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമാകാനായി എത്തിയത്. വിർച്വലായും അല്ലാതെയും ഇത്തവണ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമാകാം.200 വെർച്വൽ പരിപാടികൾ, 2000 ക്ലാസുകൾ, കായിക മത്സരങ്ങൾ, ആരോഗ്യ പരിപാലന പരിപാടികൾ, എന്നിവ 150 കേന്ദ്രങ്ങളിലായി അരങ്ങേറും. നവംബർ 28 വരെയാണ് ഫിറ്റ്നസ് ചലഞ്ച്.