വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്‍റീന്‍ കാലവധിയില്‍ മാറ്റമില്ലെന്ന് കുവൈറ്റ്. 14 ദിവസം തന്നെ വിദേശത്ത് നിന്ന് വരുന്നവർ ക്വാറന്‍റീനില്‍ തുടരണം. മറ്റ് മാർഗ നിർദ്ദേശങ്ങളിലും മാറ്റങ്ങളൊന്നുമില്ലെന്നും മന്ത്രിസഭായോഗത്തിന് ശേഷം സർക്കാർ വക്താവ് താരിഖ് അല്‍ മസ്റം പറഞ്ഞു. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ യോഗം വിലയിരുത്തി. അതേസമയം ഇന്ത്യയുള്‍പ്പടെയുളള വിമാനയാത്ര വിലക്കുളള രാജ്യങ്ങളില്‍ നിന്നുളള സർവ്വീസുകള്‍ക്ക് അനുമതി നല്കുന്ന കാര്യത്തിലും തീരുമാനമായില്ല.