യു.എസിന്റെ സാമ്പത്തിക ഉണര്‍വിന് 100 ലക്ഷം കോടി ഡോളറിന്റെ വന്‍ പദ്ധതികള്‍ക്കു തുടക്കമിട്ട് പ്രഡിഡന്റ് ബൈഡന്‍

യു.എസിന്റെ സാമ്പത്തിക ഉണര്‍വിന് 100 ലക്ഷം കോടി ഡോളറിന്റെ വന്‍ പദ്ധതികള്‍ക്കു തുടക്കമിട്ട് പ്രഡിഡന്റ് ബൈഡന്‍


വാഷിംഗ്ടണ്‍: കൊറോണയിലൂടെ സാമ്പത്തിക മേഖലയിലുണ്ടായ എല്ലാ ക്ഷീണവും തീര്‍ക്കാനൊരുങ്ങി അമേരിക്ക. രാജ്യത്തെ വികസനം ലക്ഷ്യമാക്കി 100 ലക്ഷം കോടി ഡോളര്‍ വരുന്ന വന്‍ ധനവിനിയോഗ ബില്ലില്‍ പ്രഡിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ടു. വിമാനത്താവളം, ശുദ്ധജലപദ്ധതികള്‍, റോഡുകള്‍ എന്നിവയടക്കം വികസിപ്പിക്കാനുള്ള വന്‍ പദ്ധതികള്‍ക്കാണ് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഐകകണ്ഠ്യേനയാണ് ബില്ലിനെ പിന്തുണച്ചത്.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന നീക്കിയിരുപ്പ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഏകദേശം 100 ലക്ഷം കോടിയുടെ പദ്ധതികള്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ എക്സ്പ്രസ്സ് ഹൈവേകളും മറ്റ് അനുബന്ധ റോഡുകളും ശക്തമാക്കും. ഇതില്‍ പാലങ്ങളും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ പഴകിയ എല്ലാ പൈപ്പ് ലൈനുകളും യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിസ്ഥാപിക്കും, വിമാനത്താവളങ്ങളുടെ നവീകരണവും വികസനവും പ്രധാന പദ്ധതികളിലൊന്നാണ്. ഇതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങളുടെ സൗകര്യവും വര്‍ദ്ധിപ്പിക്കുമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

കാലാവസ്ഥാ ഉച്ചകോടിക്ക് ശേഷം തീരുമാനമെടുത്ത വികസനപദ്ധതിയില്‍ വൈദ്യുത വാഹനങ്ങളുടെ കാര്യത്തിലും അമേരിക്ക വന്‍ മുന്നേറ്റം നടത്തുകയാണ്. പുതിയ ധനവിനിയോഗത്തില്‍ എല്ലാ പ്രധാന റോഡുകളിലും നിശ്ചിത ദൂരങ്ങളില്‍ വൈദ്യുത ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനും തീരുമാനം എടുത്തതായി ബൈഡന്‍ ഭരണകൂടം അറിയിച്ചു.

ആരോഗ്യരംഗത്ത് കാര്യമായ പരിശ്രമമാണ് നടക്കുന്നത്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍തൂക്കമെന്നും ബൈഡന്‍ പറഞ്ഞു. ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിലും തുക വകയിരുത്തിക്കൊണ്ടാണ് അമേരിക്കയുടെ ധനകാര്യവകുപ്പ് നീങ്ങുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.