അബുദബി: ഗതാഗത നിയമലംഘനങ്ങള്‍ക്കുളള പിഴകള്‍ തവണകളായി അടയ്ക്കാനുളള സൗകര്യം ഏർപ്പെടുത്തി അബുദബി പോലീസ്. ഈ സൗകര്യം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും പോലീസ് അറിയിച്ചു.ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, മഷ്‌റിഖ് ഇസ്‌ലാമിക് ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവുക.
പിഴ ക്രെഡിറ്റ് കാർഡ് വഴി അടച്ച് രണ്ടാഴ്ചയ്ക്കകം ബാങ്കുമായി ബന്ധപ്പെട്ട് പലിശരഹിത തവണകളായി മാറ്റാൻ അപേക്ഷിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. അബുദാബി പോലീസ് സർവീസ് സെന്‍ററുകള്‍ വഴിയും ഡിജിറ്റൽ ചാനലുകൾ വഴിയും സേവനം പ്രയോജനപ്പെടുത്താം.