കാനഡയിലും ആക്രമണം ; രണ്ട് പേർ മരിച്ചു അഞ്ച് പേർക്ക് പരിക്കേറ്റു.

കാനഡയിലും ആക്രമണം ;  രണ്ട് പേർ മരിച്ചു  അഞ്ച് പേർക്ക് പരിക്കേറ്റു.

ക്യൂബെക്ക് : ഞായറാഴ്ച പുലർച്ചെ കാനഡയിലെ ക്യൂബെക്കിൽ നടന്ന   ഭീകരാക്രമണത്തിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതിക്ക് ഇരുപതു വയസ്സോളം പ്രായം ഉണ്ടെന്നു പറയപ്പെടുന്നു. നീളമുള്ള വാൾ പോലെയുള്ള ആയുധം ആയുധം കൊണ്ടാണ് അയാൾ ജനങ്ങളെ ആക്രമിച്ചത്.വസ്ത്ര ധാരണത്തിലും അസാധാരണത്വം ഉണ്ടായിരുന്നു . മധ്യ കാലഘട്ടത്തിലെ വസ്ത്രങ്ങൾ ആയിരുന്നു അയാൾ ധരിച്ചിരുന്നത് . 

സംഭവത്തിൽ രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ അഞ്ച് പേരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടി .

 ക്യൂബെക്കിലെ  റൂ ഡെസ് റെംപാർട്ട്സിൽ ചാറ്റോ ഫ്രോണ്ടെനാക്കിന് സമീപമാണ് ആക്രമണം നടന്നത് .അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാൽ വാതിലുകൾ പൂട്ടിയിട്ട് അകത്ത് തന്നെ നിൽക്കുവാൻ പോലീസ് നഗരവാസികളോട് അഭ്യർത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.