ദുബായ്: യുഎഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരിയോടെ ഫേസ് ടു ഫേസ് പഠന രീതിയിലേക്ക് മാറും. കോവിഡ് കേസുകളില്‍ രാജ്യത്ത് ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം. സ്കൂളുകളും കോളേജുകളുമെല്ലാം കുട്ടികളെ ക്ലാസ് മുറിയിലെത്തിയുളള പഠനത്തിനായി സ്വീകരിക്കാന്‍ സജ്ജമാക്കും.
മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കും പഠനം ആരംഭിക്കുക. നിലവില്‍ ദുബായില്‍ മാത്രമാണ് സ്കൂളുകളില്‍ നേരിട്ടെത്തിയുളള പഠനം നൂറുശതമാനമെന്ന രീതിയില്‍ പ്രാവർത്തികമാക്കിയിട്ടുളളത്. അബുദബിയിലും ഷാർജയിലും രക്ഷിതാക്കളുടെ താല്‍പര്യപ്രകാരം ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഫേസ് ടു ഫേസ് തിരഞ്ഞെടുക്കാനുളള സൗകര്യമുണ്ട്.
സ്കൂളിലെ അധ്യാപകരുള്‍പ്പടെയുളള ജീവനക്കാരെല്ലാം കോവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കമെന്നതടക്കമുളള നിബന്ധനകള്‍ പാലിച്ചിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ നിരീക്ഷണമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.