ഒമാന്‍ ദേശീയ ദിനം തടവുകാ‍ർക്ക് മോചനം നല്‍കി സുല്‍ത്താന്‍

ഒമാന്‍ ദേശീയ ദിനം തടവുകാ‍ർക്ക് മോചനം നല്‍കി സുല്‍ത്താന്‍

മസ്കറ്റ്: 51 മത് ദേശീയ ദിനത്തോട് അനുബന്ധിച്ച് 84 വിദേശികള്‍ ഉള്‍പ്പടെ 252 തടവുകാ‍ർക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവർക്കാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മോചനം നല്‍കിയത്.

ആശംസ നേർന്ന് യുഎഇ ഭരണാധികാരികള്‍
ഒമാന്‍റെ ദേശീയ ദിനത്തില്‍ ആശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഒമാന്‍ ജനതയ്ക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനും അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഒമാന്‍റെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്നും നാളെയും യുഎഇയിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.