കോവിഡ് കാലത്ത്, വിർച്വലായി കല്ല്യാണം കൂടി പുതിയൊരു സന്ദേശം നല്കി ദുബായ് ഭരണാധികാരി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 100 വരന്മാരെത്തിയത്. അവരെ ആശീർവദിക്കാനും അനുഗ്രഹം ചൊരിയാനും സമയം കണ്ടെത്തിയിരിക്കുകയാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിർച്വലായാണ് അദ്ദേഹം വിവാഹത്തില്‍ പങ്കെടുത്തത്. മഹാമാരിക്കാലത്ത് ലാളിത്യത്തിന്‍റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്ന യുവത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് കല്ല്യാണ വിശേഷങ്ങള്‍ പങ്കുവച്ചത്.