ഫാ. ഷാജി തുമ്പേച്ചിറയിൽ നയിക്കുന്ന പ്രവാസി വാർഷിക ധ്യാനം നവംബർ 19-20 ദിവസങ്ങളിൽ

ഫാ. ഷാജി തുമ്പേച്ചിറയിൽ നയിക്കുന്ന പ്രവാസി വാർഷിക ധ്യാനം നവംബർ  19-20 ദിവസങ്ങളിൽ

ചങ്ങനാശ്ശേരി : ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രവാസ ജീവിതം നയിക്കുന്നവർക്കായി വാർഷിക ധ്യാനം നടത്തുന്നു. പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവും ഗാനരചയിതാവുമായ ഫാദർ. ഷാജി തുമ്പേച്ചിറയാണ് ധ്യാനം നയിക്കുന്നത്. നവംബർ 19, 20 (വെള്ളി, ശനി) ദിവസങ്ങളിൽ ഇന്ത്യൻ സമയം വൈകിട്ട് 8.30 മുതൽ 10.30 വരെയാണ് ഓൺലൈൻ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

സമൂഹത്തിൻ്റെ എല്ലാ മേഖലകളിലുമുളള പ്രവാസി സഹോദരങ്ങളെയും, കുടുംബസമേതം ധ്യാനത്തിലേക്ക് സ്വാഗതംചെയ്യുന്നുവെന്നും ,ധ്യാനത്തിൻ്റെ വിജയത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും, ചങ്ങനാശേരി പ്രവാസി അപ്പോസ്തലേറ്റിനു വേണ്ടി ഫാ.ജിജോ മാറാട്ടുകളവും ഫാ.റ്റെജി പുതുവീട്ടിൽക്കളവും അറിയിച്ചു. വാർഷിക ധ്യാനത്തിൽ പങ്കെടുക്കുവാനുള്ള മീറ്റിംഗ് ഐഡി : 815 0793 7463 പാസ്സ്‌വേർഡ് : chry

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.