മൂന്നാര്‍: നിർമ്മാണ കമ്പനികൾ ബില്‍ തുക നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലില്‍ സിനിമാ സംഘത്തെ തടഞ്ഞുവച്ചു. നടന്‍ കാളിദാസ് ജയറാം ഉള്‍പ്പെട്ട സിനിമാ സംഘത്തെയാണ് ഹോട്ടില്‍ തടഞ്ഞുവച്ചത്.
തമിഴ് വെബ് സീരിസ് ചിത്രീകരിക്കാനായാണ് സംഘം മൂന്നാറിലെത്തിയത്. മുറി വാടകയും റസ്റ്റാറന്റ് ബില്ലും നിർമ്മാണ കമ്പനികൾ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് സംഘത്തെ ഹോട്ടല്‍ അധികൃതര്‍ തടഞ്ഞത്.
മൂന്നാർ പൊലീസെത്തി നടത്തിയ ചർച്ചക്കൊടുവിൽ നിർമാണ കമ്പനി നിശ്ചിത തുക അടച്ചു. ബാക്കി പണം മടങ്ങുന്നതിന് മുൻപ് നൽകാമെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിച്ചത്.