പട്ടാപ്പകല്‍ കാട്ടുപന്നി വീട്ടിനുള്ളില്‍; ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

പട്ടാപ്പകല്‍  കാട്ടുപന്നി വീട്ടിനുള്ളില്‍; ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാപ്പകല്‍ കാട്ടുപന്നി വീട്ടിലേക്ക് ഓടിക്കയറി ആക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയോടെ പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കണ്ടമംഗലത്താണ് സംഭവം.

ചിന്നമ്മയുടെ വീട്ടിലേക്കാണ് ആദ്യം പന്നി ഓടിക്കയറിയത്. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന ചിന്നമ്മയ്ക്ക് ആദ്യം എന്താണ് സംഭവം എന്ന് മനസിലായില്ല. എന്നാല്‍ കാട്ടു പന്നിയാണെന്ന് മനസിലായതോടെ അടുത്ത മുറിയില്‍ കയറി കതകടക്കുകയായിരുന്നു.

വീടിന് പുറത്തിറങ്ങിയ പന്നി തൊട്ടടുത്തുള്ള വയലില്‍ പണിയെടുത്തിരുന്ന ജോര്‍ജ്ജിനെയും ആക്രമിക്കുകയായിരുന്നു. രണ്ടുപേരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.