ചായക്കട നടത്തി ലോകം ചുറ്റിയ 'ബാലാജി' വിജയന്‍ അന്തരിച്ചു

ചായക്കട നടത്തി ലോകം ചുറ്റിയ 'ബാലാജി' വിജയന്‍ അന്തരിച്ചു

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോക സഞ്ചാരം.
ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നും അറിയപ്പെട്ടിരുന്നു.

പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദര്‍ശിച്ചത്. 2007ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും.

റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇരുവരെയും വിശേഷിപ്പിച്ചിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.