ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഇതോടെ ഒരു ഷട്ടര്‍കൂടി ആറ് മണിക്ക് ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.88 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ നിലവിലെ തുറന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും. 40 സെന്റിമീറ്ററില്‍ നിന്നും 80 ആക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് റൂള്‍ കമ്മറ്റി തീരുമാനം ഉടന്‍ ഉണ്ടായേക്കും.
പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് നിയന്ത്രണമുണ്ട്. പമ്പ ത്രിവേണി കരകവിഞ്ഞു. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.