ദുബായ്: എക്സ്പോ 2020 യില്‍ ഇന്ന് നടക്കുന്ന ഫിർദൗസ് ഓർകസ്ട്രയുടെ പരിപാടിയിൽ ഇന്ത്യയുടെ അഭിമാനം എ.ആർ. റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാനും വേദിയിലെത്തും.
ജൂബിലി പാർക്കില്‍ വൈകീട്ട് മൂന്നിന് ശിശുദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിപാടിയിലാണ് ഖദീജ റഹ്മാന് ഭാഗമാകുക.
16കാരനായ പിയാനിസ്റ്റ് ലിദ്യാൻ നാദസ്വരവും ഫിർദൗസ് ഓർകസ്ട്രക്കൊപ്പം വേദിയിലെത്തുന്നുണ്ട്. 23രാജ്യങ്ങളിൽ നിന്നുള്ള 50 കലാകാരൻമാരടങ്ങിയ എക്സ്പോക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ ട്രൂപ്പാണ് ഫിർദൗസ് ഓർകസ്ട്ര.