ഇടുക്കി അണക്കെട്ടില്‍ നീരൊഴുക്കില്‍ നേരിയ വര്‍ധന; ജലനിരപ്പ് 2400.06 അടിയിലെത്തി

ഇടുക്കി അണക്കെട്ടില്‍ നീരൊഴുക്കില്‍ നേരിയ വര്‍ധന; ജലനിരപ്പ് 2400.06 അടിയിലെത്തി

കൊച്ചി: ഇടുക്കി അണക്കെട്ടില്‍ നീരൊഴുക്കില്‍ നേരിയ വര്‍ധന. നിലവിലെ ജലനിരപ്പ് 2400.06 അടിയിലെത്തി. ഇന്നലെ തുറന്ന ഒരു ഷട്ടര്‍ രാത്രി തന്നെ അടച്ചിരുന്നു. സെക്കന്റില്‍ 80,000 ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നിന്നും പുറത്തേക്കൊഴുക്കിയത്. റൂള്‍ കര്‍വില്‍ മാറ്റം വന്നതോടെ ഇടുക്കി ഡാമിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു.

ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. നിലവിലെ ഡാമിന്റെ ജലനിരപ്പ് 141.05 അടിയിലെത്തി. 338 ഘനയടി വെള്ളമാണ് സ്പില്‍വേ വഴി ഒഴുക്കുന്നത്. ഈ അളവും കുറച്ചേക്കും.

അതേസമയം അണക്കെട്ടുകളില്‍ കേന്ദ്ര ജലകമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള റൂള്‍ കര്‍വ് ഇന്നു മുതല്‍ ഇല്ല. ജൂണ്‍ 10 മുതല്‍ നവംബര്‍ 20 വരെയാണ് ഡാമുകളില്‍ റൂള്‍ കര്‍വ് പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് അണക്കെട്ടുകളുടെ പരമാവധി സംഭരണ ശേഷി വരെ ഇന്നു മുതല്‍ വെള്ളം സംഭരിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.