കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ ലഹരിവേട്ട; കടത്തിയത് ച്യൂയിംഗത്തില്‍ ഒളിപ്പിച്ച്

കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ ലഹരിവേട്ട; കടത്തിയത് ച്യൂയിംഗത്തില്‍ ഒളിപ്പിച്ച്

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ ലഹരിവേട്ടയുമായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). തിരുവനന്തപുരത്ത് എത്തിയ പാഴ്സലില്‍നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡിയും പിടിച്ചെടുത്തു.

ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കള്‍ കടത്തിയത്. 200 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍നിന്ന് പിടിച്ചെടുത്തത്. നാലുപേരെ എന്‍സിബി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.