വാഹനമോടിക്കുമ്പോള്‍ ജാഗ്രത കൈവിടരുത്, റോഡപകട ബാധിതരുടെ അന്താരാഷ്ട്ര ദിനത്തില്‍ ഓർമ്മപ്പെടുത്തലുമായി പോലീസ്

വാഹനമോടിക്കുമ്പോള്‍ ജാഗ്രത കൈവിടരുത്, റോഡപകട ബാധിതരുടെ അന്താരാഷ്ട്ര ദിനത്തില്‍ ഓർമ്മപ്പെടുത്തലുമായി പോലീസ്

അബുദബി: അപകടകരമായ റോഡപകടങ്ങൾക്ക് കാരണമാകുന്ന അശ്രദ്ധപാടില്ലെന്ന് വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ച് പോലീസ്. സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വാഹനമോടിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കി ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചുവേണം വാഹനമോടിക്കാന്‍ എന്ന് പോലീസ് ഓർമ്മപ്പെടുത്തുന്നത്.ട്രാഫിക് നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന നിരവധി വാഹനങ്ങൾ ഉൾപ്പെടുന്ന അപകടകരമായ അപകടങ്ങളുടെ വീഡിയോ ഉള്‍പ്പെടുത്തിയാണ് മുന്നറിയിപ്പ്. റോഡപകട ബാധിതരുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ഡ്രൈവർമാരെ ഉത്തരവാദിത്തത്തോടെ പെരുമാറാനും നിയമങ്ങൾ പാലിക്കാനും ഓർമ്മപ്പെടുത്തുന്നതിനാണ് ബോധവത്കരണ വീഡിയോ അബുദബി പോലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.