അബുദബി: അബുദബി കിംഗ് ഫിഷ് ചാമ്പ്യന്‍ഷിപ്പിന് ഡിസംബർ രണ്ടിന് തുടക്കമാകും. വിവിധ മത്സര വിഭാഗങ്ങളിലായി 20 ലക്ഷം ദിർഹമാണ് സമ്മാനത്തുക നല്‍കുന്നത്. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. 2022 ഏപ്രിൽ 2 വരെ നീളുന്ന ചാംപ്യൻഷിപ്പിൽ ദൽമ, അൽമുഗീറ, അൽദഫ്ര ഗ്രാൻഡ് ചാംപ്യൻഷിപ്പുകളും ഉൾപ്പെടും.ഡൽമ ചാംപ്യൻഷിപ് ഡിസംബർ 2-5 വരെയും അൽ മുഗീറ ചാംപ്യൻഷിപ് ജനുവരി 6-9 വരെയും അൽ ദഫ്ര ഗ്രാൻഡ് ചാംപ്യൻഷിപ് 2022 മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെയുമാണ് നടക്കുക. മത്സരത്തില്‍ വിജയികളാകുന്നവർക്ക് സമ്മാനത്തുക വീതിച്ച് നല്‍കും. പരമ്പരാഗത മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.kingfish.aldhafrafestival.com എന്ന വെബ്സൈറ്റിലാണ് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ രജിസ്ട്രർ ചെയ്യേണ്ടത്.