ഒമാന്‍ ഭരണാധികാരി നാളെ ഖത്തർ സന്ദർശിക്കും

ഒമാന്‍ ഭരണാധികാരി നാളെ ഖത്തർ സന്ദർശിക്കും

മസ്കറ്റ് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് തിങ്കളാഴ്ച ഖത്തർ സന്ദർശിക്കും. ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷിബന്ധം ഊർജ്ജിതമാക്കുക, എല്ലാ മേഖലകളിലും ഒരുമിച്ചുളള പ്രവർത്തനം ശക്തിപ്പെടുത്തുകയെന്നുളളതെല്ലാം ലക്ഷ്യമിട്ടാണ് സന്ദർശനം. പ്രതിരോധമന്ത്രിയടങ്ങുന്ന ഉന്നത തല സംഘവും സുല്‍ത്താനെ അനുഗമിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.