ദുബായ്: യുഎഇയില്‍ ഇന്ന് 63 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 293964 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 741433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 736163 പേർ രോഗമുക്തി നേടി. 2144 പേർ മരിച്ചു.