പുതിയ കൊവിഡ് കേസുകൾ ഇല്ലാതെ ഓസ്ട്രേലിയ

പുതിയ കൊവിഡ് കേസുകൾ ഇല്ലാതെ  ഓസ്ട്രേലിയ

ലണ്ടൻ: കോവിഡ് വ്യാപനത്തെ ഏറ്റവും ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞ രാജ്യങ്ങളിലൊന്നായ ഓസ്ട്രേലിയ അഞ്ചു മാസത്തിനിടയിൽ ഒരു പുതിയ കേസുകളും റിപ്പോർട്ട്‌ ചെയ്യാത്ത ദിനം എന്ന നേട്ടത്തിൽ . അതേസമയം ബ്രിട്ടനിൽ വൈറസ് നിയന്ത്രണവിധേയം ആകാത്തത് രണ്ടാം ലോക്കഡൗണിന് കാരണം ആയി. വെള്ളിയാഴ്ച രാത്രി എട്ട് മുതൽ ശനിയാഴ്ച രാത്രി എട്ടു വരെയുള്ള 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ ഒറ്റ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ നേട്ടത്തിനു മുഴുവൻ രാജ്യ വാസികളും അഭിനന്ദിക്കുന്നു എന്ന് ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് ട്വീറ്റ് ചെയ്‌തു.  

ലോകത്ത് ഏറ്റവും കൂടുതൽ ലോക്ഡൗണിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 27,500 പേർക്ക് മാത്രമാണ് ഇതുവരെ രോഗബാധിത ഉണ്ടായത്.900 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വന്നു. കർശനമായ ലോക്ക് ഡൗണും ഉറവിടം കണ്ടെത്താനുള്ള വ്യാപക പരിശോധനയും നടത്തിയതാണ് കോവിഡിനെ രണ്ടാം വരവിനെ നിയന്ത്രിച്ചത്. കേസുകൾ പൂജ്യത്തിൽ ആയ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വരുമെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.