തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങി. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന മേല്‍നോട്ടസമിതിയുടെ തീരുമാനപ്രകാരം ആരംഭിച്ചു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കേരള ബുക്ക് പബ്ലിഷിങ് സൊസൈറ്റിയില്‍ ആരംഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
കോവിഡ് മഹാമാരിക്കാലത്തും സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്യാനായത് മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.