ഫാദർ സിറിയക്ക് എസ്.ജെ അന്തരിച്ചു

ഫാദർ സിറിയക്ക് എസ്.ജെ അന്തരിച്ചു

കോഴിക്കോട്: ഫാദർ സിറിയക്ക് എസ്.ജെ (82) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30 ന് മലാപറമ്പ് ക്രൈസ്റ്റ് ഹാളിൽ. കോട്ടയം കടപ്ലാമറ്റം കുളിരാനി കുടുംബാംഗമാണ്.

തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും പിന്നീട് തിരുമുടിക്കുന്ന് പി എസ്.എച്ച്.എസ്, കണ്ണൂർ സെന്റ് മൈക്കിൾസ്, കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂൾ, എടത്വാ പയസ് 10 ഐ ടി ഐ, കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകൻ, പ്രധാനാധ്യാപകൻ, സുപ്പീരിയർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.

കോഴിക്കോട് രൂപതയിലെ റിപ്പൺ, കണ്ണൂർ രൂപതയിലെ കായപൊയിൽ എന്നി ഇടവകകളിൽ വികാരിയായി സേവനം ചെയ്തു. വിരമിച്ച ശേഷം താലോർ, ഡിവൈൻ, മുളയം എന്നിവിടങ്ങളിലെ വെക്കേഷനറി സെമിനാരികളിൽ ആദ്ധ്യാത്മിക ഉപദേഷ്ടാവായി പ്രവർത്തിച്ചു.

സഹോദരങ്ങൾ: ജോയി (അധ്യാപകൻ), ജോർജ് (അഗ്രികൾച്ചർ), ഫ്രാൻസിസ് (ആന്ത്രോപോളജിസ്റ്റ്), റാണി (അധ്യാപിക), ഇഗ്നേഷ്യസ് (ബിസിനസ്).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.