എം ജിയിൽ ഇനിമുതൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് സുറിയാനിയും പഠിക്കാം

എം ജിയിൽ ഇനിമുതൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് സുറിയാനിയും പഠിക്കാം

കോട്ടയം : എം ജി യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ്   രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് സെക്കൻഡ് ലാംഗ്വേജ് ആയി സുറിയാനിയും സുറിയാനി സാഹിത്യവും അനുവദിച്ചുകൊണ്ട് സർവ്വകലാശാല ഉത്തരവ് ഇറങ്ങി. ഇതുവരെ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് സംസ്കൃതം , മലയാളം , ഹിന്ദി , അറബിക് , തമിഴ് എന്നീ ഭാഷകൾ മാത്രമാണ് തെരെഞ്ഞെടുക്കാൻ സാധിച്ചിരുന്നത്.

കേരളത്തിലെ മാർത്തോമ്മാ നസ്രാണികൾ ആരാധനാഭാഷയായി കരുതുന്നത് സുറിയാനിയാണ്. ഈശോ സംസാരിച്ച ഭാഷ എന്ന നിലയിൽ ക്രൈസ്തവർക്ക് സുറിയാനിയോട് പ്രത്യേകമായ അടുപ്പമുണ്ട്. സുറിയാനി മലയാളം കേരളത്തിൽ ഒരു കാലത്ത് സാർവത്രികമായിരുന്നു. കർസോൺ എന്ന് ഇത് അറിയപ്പെട്ടിരുന്നു.

വടവാതൂർ സെമിനാരിയിലെ വൈദീക വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചാണ് സർവ്വകലാശാല സിൻഡിക്കേറ്റ് ഈ നടപടി സ്വീകരിച്ചത്.  എം എ സുറിയാനി (പ്രൈവറ്റ് ) കൂടി എംജി സർവ്വകലാശാല ആരംഭിക്കാൻ നടപടി സ്വീകരിക്കുന്നതായും സർവ്വകലാശാല വൃത്തങ്ങൾ അറിയിച്ചു .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.