പാസ്പോർട്ട് സ്വയം പുതുക്കുന്ന സംവിധാനം നടപ്പില്‍ വരുത്തി ജിഡിആർഎഫ്എ

പാസ്പോർട്ട് സ്വയം പുതുക്കുന്ന സംവിധാനം നടപ്പില്‍ വരുത്തി ജിഡിആർഎഫ്എ

ദുബായ്: സ്വദേശികള്‍ക്ക് പാസ്പോർട്ട് സ്വയം പുതുക്കുന്ന സംവിധാനം ജിഡിആർഎഫ്എ നടപ്പില്‍ വരുത്തി. രാജ്യം സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പില്‍ വരുത്തിയതെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു.

കാലാവധി കഴിയാന്‍ ആറുമാസമുളളപ്പോള്‍ തന്നെ പാസ്പോർട്ട് പുതുക്കാനായി നല്‍കാവുന്നതാണ്. പാസ്പോർട്ട് ലഭ്യമാകേണ്ടതെങ്ങനെ, എവിടെയന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ക്ക് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.