ദുബായ്: ഉപഭോക്താക്കള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്തു കൊണ്ട് വെറ്റ് ഫ്രൈഡേ വിപണനം ആഘോഷമാക്കുകയാണ് വിപണി. ആമസോണ്‍, നൂണ് ഉള്‍പ്പടെയുളള ഇ കൊമേഴ്സ് പ്ലാറ്റ് ഫോമുകളും റീ ടെയ്ലർമാരുമെല്ലാം വൈറ്റ് ഫ്രൈഡേയുടെ ഭാഗമായി വലിയ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുളളത്.
ഇലക്ട്രോണിക്സ്, ഫാഷന്‍, കായികം, സൗന്ദര്യ വർദ്ധക വസ്തുക്കള്‍, അടുക്കള, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം വിലക്കിഴിവുണ്ട്. നവംബർ 22 മുതല്‍ 29 വരെയാണ് വൈറ്റ് ഫ്രൈഡേ വില്പന നടക്കുക.
ഇത് കൂടാതെ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീ ടെയ്ല് എസ്റ്റാബ്ലിഷ്മെന്റ് നവംബർ 25 മുതല്‍ 27 വരെ ദുബായ് സൂപ്പർ സെയിലും പ്രഖ്യാപിച്ചിട്ടുണ്ട്. 500 ഓളം അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ 2000 ത്തോളം വിവിധ ഔട്ട്ലെറ്റുകളില് ഇതിന്റെ ഭാഗമാകും.