മോഡലുകളുടെ അപകട മരണം; പുഴയിലെറിഞ്ഞ ഡിവിആറിനായി തിരച്ചില്‍ തുടങ്ങി

മോഡലുകളുടെ അപകട മരണം; പുഴയിലെറിഞ്ഞ ഡിവിആറിനായി തിരച്ചില്‍ തുടങ്ങി

കൊച്ചി: മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആര്‍ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി. ഡിവിആര്‍ പുഴയിലെറിഞ്ഞെന്ന് മൊഴി നല്‍കിയ ഹോട്ടല്‍ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് പരിശോധന. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് തിരച്ചില്‍ നടത്തുന്നത്. ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ഡൈവിങ് ടീമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഡിവിആര്‍ എറിഞ്ഞതായി ജീവനക്കാര്‍ കാണിച്ചുകൊടുത്ത ഭാഗത്താണ് ഇപ്പോള്‍ പരിശോധന.

വലിയ ഒഴുക്കുള്ള മേഖലയായതിനാലും ഡിവിആര്‍ പുഴയിലെറിഞ്ഞ് നിരവധി ദിവസങ്ങള്‍ കഴിഞ്ഞതുകൊണ്ടും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും വിശദമായ പരിശോധനയാണ് നടക്കുന്നത്. ഡിവിആര്‍ യഥാര്‍ഥത്തില്‍ പുഴയിലെറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. അതിനായി ഹോട്ടല്‍ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ കൂടി പൊലീസ് പരിശോധന നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.