ഇന്ധന വില വര്‍ധനവ്: സിപിഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

ഇന്ധന വില വര്‍ധനവ്: സിപിഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ സിപിഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം. 10 മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പ്രതിഷേധം . തിരുവനന്തപുരത്തെ പ്രതിഷേധത്തില്‍ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുക്കും.

അതേസമയം കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മുന്‍പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതു കൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല. അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.