എക്സ്പോ 2020 ഇതുവരെ സന്ദർശനം നടത്തിയത് 41 ലക്ഷത്തിലധികം പേർ

എക്സ്പോ 2020 ഇതുവരെ സന്ദർശനം നടത്തിയത് 41 ലക്ഷത്തിലധികം പേർ

ദുബായ് : എക്സ്പോ 2020 യിലെ സന്ദർശകപ്രവാഹം തുടരുകയാണ്. കഴിഞ്ഞ ഒക്ടോബർ ഒന്നിന് എക്സ്പോ ആരംഭിച്ചത് മുതല്‍ നവംബർ പകുതി വരെ 41, 56,985 പേരാണ് സന്ദ‍ർശനം നടത്തിയത്. നവംബർ പാസ് ആനുകൂല്യം പ്രയോജനപ്പെടുത്തി നിരവധി പേർ എക്സ്പോയിലേക്ക് എത്തി. 120,000 പേർ 45 ദിർഹത്തിന്‍റെ നവംബർ വീക്കിലി പാസെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ ആനുകൂല്യം പ്രയോജനപ്പെടുത്തി സന്ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി,ശനി ദിവസങ്ങളിലെ 95 ദിർഹത്തിന്‍റെ പാസും പ്രയോജനപ്പെടുത്തിയവർ നിരവധിയാണ്. സൗദി അറേബ്യയുടെ പവലിയനാണ് ഏറെ പേരെ ആകർഷിച്ചത്. കഴിഞ്ഞ വാരം വരെയുളള കണക്കുകള്‍ അനുസരിച്ച് സൗദി അറേബ്യയുടെ പവലിയന്‍ സന്ദർശിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നിരുന്നു യുഎഇ പവലിയന്‍ സന്ദർശിക്കാനായി എത്തുന്നവരും നിരവധി. ദേശീയ ദിനം ഉള്‍പ്പടെയുളള അവധികള്‍ വരുന്ന അടുത്ത ആഴ്ച കൂടുതല്‍ സന്ദർശകർ എക്സ്പോ കാണാനായി എത്തിയേക്കുമെന്നുളളതാണ് കണക്കുകൂട്ടല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.