കൊച്ചി: കാര്‍ഷിക മേഖലയില്‍ വന്യജീവികളുടെ ആക്രമണം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. ഒട്ടേറെ മനുഷ്യ ജീവനും ആക്രമണത്തില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ നിയമനിര്‍മാണം അടക്കമുള്ള അടിയന്തര നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് സീറോ മലബാര്‍ പ്രോ ലൈഫ് അപ്പസ്‌തൊലേറ്റ് ആവശ്യപ്പെട്ടു.
തൃശൂര്‍, വയനാട്, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ വന്യജീവി ആക്രമണം രൂക്ഷമായ അവസ്ഥയില്‍ കര്‍ഷകര്‍ ഭയത്തിലും ആശങ്കയിലും ആണ്. മനുഷ്യ-വന്യജീവികളുടെ സംഘര്‍ഷം സംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിക്കുമ്പോഴും ഉചിതവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാത്തതും അര്‍ഹിക്കുന്ന നഷ്പരിഹാരം ലഭിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു.