വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയപരിധി ഉയര്‍ത്തും: എം.പി അബ്ദുസമദ് സമദാനി

വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയപരിധി ഉയര്‍ത്തും: എം.പി അബ്ദുസമദ് സമദാനി

കോഴിക്കോട്: വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സമയം വര്‍ധിപ്പിക്കുമെന്ന് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി. സമയപരിധി ഉയര്‍ത്തുന്ന തീരുമാനം ചൊവ്വാഴ്ച തന്നെ എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായി സമദാനി വ്യക്തമാക്കി. സമയ പരിധി മൂന്ന് മിനിറ്റില്‍ നിന്ന് ആറ് മിനിറ്റ് ആയി ഉയര്‍ത്തുമെന്നാണ് ഡയറക്ടര്‍ അറിയിച്ചത്. സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം ബുധനാഴ്ച രാവിലെ മുതല്‍ നിലവില്‍ വരും.

സമയപരിധി പത്ത് മിനിറ്റായി ഉയര്‍ത്തുന്ന കാര്യം, പുതിയ സമയപരിധി നടപ്പാക്കുന്നതിനെ തുടര്‍ന്നുള്ള സാഹചര്യവും സെക്യൂരിറ്റി അടക്കമുളള വിഷയങ്ങള്‍ പരിഗണിച്ചും വേണ്ടി വന്നാല്‍ ആലോചിക്കാമെന്നും ഡയറക്ടര്‍ പറഞ്ഞു.

സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം നാളെ രാവിലെ മുതല്‍ പ്രാവര്‍ത്തികമാക്കാവുന്ന രീതിയില്‍ ഇന്ന് വൈകീട്ട് എടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.