ബള്‍ഗേറിയയില്‍ മസെഡോണിയന്‍ എംബസ്സി ജീവനക്കാരുടെ ബസ് കത്തി; മരിച്ച 46 പേരില്‍ പിഞ്ചു കുട്ടികളും

ബള്‍ഗേറിയയില്‍ മസെഡോണിയന്‍ എംബസ്സി ജീവനക്കാരുടെ ബസ് കത്തി; മരിച്ച 46 പേരില്‍ പിഞ്ചു കുട്ടികളും

സോഫിയ: ബള്‍ഗേറിയയിലുണ്ടായ വാഹനാപകടത്തില്‍ നോര്‍ത്ത് മസെഡോണിയന്‍ എംബസ്സിയിലെ ജീവനക്കാര്‍ അടക്കം 46 പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. നയതന്ത്ര ഉദ്യോഗസ്ഥര്‍ കുടുംബസമേതം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ടത്. അട്ടിമറി സാധ്യതയും പോലീസ് സംശയിക്കുന്നു.

അപകടം ഉണ്ടായ ഉടന്‍ തന്നെ ബസ്സിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. പിഞ്ചു കുട്ടികളടക്കം മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തീ പൊള്ളലേറ്റാണ് എല്ലാവരും മരണപ്പെട്ടത്.പടിഞ്ഞാറന്‍ ബള്‍ഗേറിയയിലെ ദേശീയ പാതയിലായിരുന്നു അപകടം.അപകട കാരണം ദുരൂഹമായി തുടരുകയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ബള്‍ഗേറിയന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍ പ്രവര്‍ത്തിക്കുന്ന എംബസ്സിയിലെ ജീവക്കാരാണ് മരിച്ചരില്‍ കൂടുതലും. നോര്‍ത്ത് മസെഡോണിയയില്‍ നിന്നുള്ള ഉത്തത ഉദ്യോഗസ്ഥര്‍ പറന്നെത്തി സംഭവ സ്ഥലവും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.