യുഎഇ ദേശീയദിനം ഗതാഗത നിയമലംഘനപിഴകള്‍ക്ക് 50 ശതമാനം ഇളവ്, പക്ഷെ ഈ പിഴകള്‍ക്ക് ഇളവില്ല

യുഎഇ ദേശീയദിനം ഗതാഗത നിയമലംഘനപിഴകള്‍ക്ക് 50 ശതമാനം ഇളവ്, പക്ഷെ ഈ പിഴകള്‍ക്ക് ഇളവില്ല

ഉമ്മുല്‍ ഖുവൈന്‍: ഷാ‍ർജയ്ക്കും അജ്മാനും പിന്നാലെ ഉമ്മുല്‍ഖുവൈനും ഗതാഗത നിയമലംഘനപിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് ഇളവ് പ്രഖ്യാപിച്ചത്. 2021 ഡിസംബർ ഒന്നുമുതല്‍ 2022 ജനുവരി ആറുവരെ ഇളവ് പ്രയോജനപ്പെടുത്താം. ഒക്ടോബർ 31 ന് മുന്‍പു രേഖപ്പെടുത്തിയ പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക.

അതേസമയം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ലഭിച്ച പിഴകള്‍ക്കും, വാഹനത്തിന്‍റെ എഞ്ചിന്‍ അനുവാദമില്ലാതെ മാറ്റം വരുത്തിയതിനുളള പിഴകള്‍ക്കും, കോവിഡ് സുരക്ഷാ വീഴ്ചകള്‍ക്കുളള പിഴകള്‍ക്കും ഇളവ് ലഭിക്കില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.