തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനായുള്ള പോരാട്ടം ഫലപ്രാപ്തിയിലേക്ക്. ഡിഎന്‍എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും എന്നാണ് സൂചന. കുട്ടി അനുപമയുടേതാണെന്ന റിപ്പോര്‍ട്ട് സിഡബ്ല്യൂസി ഇന്ന് കുടുംബ കോടതിയില്‍ സമര്‍പ്പിക്കും.
തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡിഎന്‍എ പരിശോധന ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോടതി അനുമതി ലഭിച്ചാല്‍ അധികൃതര്‍ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും. കുട്ടിയെ വിട്ടുനല്‍കുന്നതില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ ഷിജുഖാന്‍ പറഞ്ഞു.
അതേസമയം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പരിശോധനയില്‍ അനുപമയുടെയും ഭര്‍ത്താവ് അജിത്തിന്റെയും കുഞ്ഞിന്റെയും രക്ത സാമ്പിളുകളുടെ ഫലം പോസിറ്റീവാണെന്ന് ഇന്നലെ ഉച്ചയ്ക്കാണ് സ്ഥിരീകരിച്ചത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദേശ പ്രകാരമാണ് ഡി എന്‍ എ പരിശോധന നടത്തിയത്.