യുഎഇയുടെ സുവർണ ജൂബിലി ടിക്കറ്റിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിമാനകമ്പനി

യുഎഇയുടെ സുവർണ ജൂബിലി ടിക്കറ്റിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിമാനകമ്പനി

അബുദബി: യുഎഇയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രാക്കാർക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കി വിസ് എയർ അബുദബി. നിബന്ധനകള്‍ക്ക് വിധേയമായി കമ്പനി സ‍ർവ്വീസ് നടത്തുന്ന സ്ഥലങ്ങളിലേക്കുളള ടിക്കറ്റില്‍ 50 ശതമാനം വിലക്കിഴിവ് നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുളളത്.

2022 മാർച്ച് 26 വരെ യാത്ര ചെയ്യാനാകുന്ന ടിക്കറ്റിനാണ് ഇളവുളളത്. വിസ്എയ‍‍ർ. കോമിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റെടുക്കാം. ഇത് കൂടാതെ 50 പേർക്ക് സൗജന്യ മടക്കയാത്ര ടിക്കറ്റ് സമ്മാനമായി നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയർ ഒരുക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന മത്സരത്തില്‍ വിജയികളാകുന്നവർക്കാണ് സമ്മാനം ലഭിക്കുക. യുഎഇയിലെ പ്രധാനഇടങ്ങളുടെ ഫോട്ടോ #UAE50WithWIZZ എന്ന ഹാഷ് ടാഗ് നല്കി പോസ്റ്റ് ചെയ്യണം. വിസ് എയർ എന്ന് ടാഗ് ചെയ്യാനും മറക്കരുത്.

തെരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകള്‍ വിസ് എയറിന്റെ സമൂഹമാധ്യമപേജുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് സൗജന്യ റിട്ടേണ്‍ ഫ്ളൈറ്റ് ടിക്കറ്റ് സമ്മാനം നല്‍കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.