ദുബായ്: യുഎഇ ദേശീയദിനം, അനുസ്മരണ ദിനം എന്നിവയോട് അനുബന്ധിച്ച് പൊതുമേഖലയ്ക്കുളള അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്.
ഡിസംബർ ഒന്ന്, രണ്ട് ദിവസങ്ങളില്‍ പൊതു അവധിയാണ്. തുടർന്ന് വരുന്ന വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങളായതുകൊണ്ട് 4 ദിവസങ്ങള്‍ പൊതുമേഖലയ്ക്ക് അടുപ്പിച്ച് അവധി ലഭിക്കും.