അബുദബി: സുവർണജൂബിലി ആഘോഷവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ കരിമരുന്ന പ്രയോഗം നടക്കും. അബുദബി, ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളിലെ ലാന്റ് മാർക്കുകളെല്ലാം യുഎഇ പതാകയുടെ നിറമണിയും
അബുദബിയില്‍ അഞ്ചിടങ്ങളിലാണ് കരിമരുന്ന പ്രയോഗം നടക്കുക.
അബുദബി കോർണിഷ്, അലെന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ ഡിസംബർ രണ്ടിന് വെടിക്കെട്ടുണ്ടാകും. അല്‍ മർയ്യ ഐലന്റില്‍ ഡിസംബർ 2 നും 3 നും രാത്രി 9 മണിക്കാണ് കരിമരുന്ന് പ്രയോഗം നടക്കുക. അല്‍ ഷാർഖ് മാളിലെ ബവാബാത്ത് മാളില്‍ ഡിസംബർ 2 ന് 8 മണിക്ക് വെടിക്കെട്ടുണ്ടാകും.
ദുബായില്‍ ദ പോയിന്റേയിലും അറ്റ്ലാന്റിസിലെ ദ പാം, ബ്ലൂ വാട്ടേഴ്സ് , ജുമൈറ ബീച്ചിലെ എത്തിസലാത്ത് ബീച്ച് കാന്റീന്, ലാമെർ, ബുർജ് അല്‍ അറബ് എന്നിവിടങ്ങളില്‍ 8 മണിക്കും 8.30 നും 9 നുമാണ് വെടിക്കെട്ടുളളത്.
ഷാർജയിലെ കല്‍ബയില്‍ നടക്കുന്ന വെടിക്കെട്ടുള്പ്പടെ , അല്‍ ബത്തീലും വാദി അല്‍ ഹെലയിലും നവംബർ 26, 28, 29 തിയതികളില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ചുളള പരിപാടികള്‍ നടക്കും.