'ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി'; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് അനുപമ

'ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി';  കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് അനുപമ

തിരുവനന്തപുരം: ദത്തു നല്‍കിയ കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം തുടരുമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞുമായി സമരപ്പന്തലിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ കൈയില്‍ കിട്ടിയതില്‍ വളരെ അധികം സന്തോഷമുണ്ട്. ഒപ്പം നിന്ന എല്ലാവരോടും നന്ദി. മറ്റ് കാര്യങ്ങള്‍ വിശദമായി പിന്നീട് പറയുമെന്നും സമരം തുടരുമെന്നും അനുപമ പറഞ്ഞു.

നാലുമണിയോടെയാണ് ദത്ത് വിവാദ കേസില്‍ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച്‌ വിധി പുറപ്പെടുവിച്ചത്. ജഡ്ജി ബിജു മേനോന്റെ ചേംബറില്‍ വച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.