മസ്കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റില്‍ അറേബ്യന്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പഠനം. ദിവാന് ഓഫ് റോയല്‍ കോര്‍ട്ടിന് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ വിഭാഗത്തിൻറെ സലാലയിലെ ഓഫീസിൻറെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഗവര്‍ണറേറ്റിൻറെ പടിഞ്ഞാറ് ഭാഗത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഇന്റർനാഷണൽ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അറേബ്യന്‍ പുള്ളിപ്പുലിയെ സംബന്ധിച്ച് മേഖലയില്‍ നടക്കുന്ന ആദ്യ ശാസ്ത്രീയ പഠനമാണിത്.