ലോക മുത്തശ്ശി ലോല ഇസ്‌ക ഫിലിപ്പിന്‍സില്‍ വിട പറഞ്ഞു, 124 -ാം വയസില്‍ ; പത്തൊമ്പതാം നൂറ്റാണ്ടുകാര്‍ ഇനിയില്ല

ലോക മുത്തശ്ശി ലോല ഇസ്‌ക ഫിലിപ്പിന്‍സില്‍ വിട പറഞ്ഞു,  124  -ാം വയസില്‍ ; പത്തൊമ്പതാം നൂറ്റാണ്ടുകാര്‍ ഇനിയില്ല

മനില: ലോക മുത്തശ്ശി ലോല ഇസ്‌ക ഫലിപ്പിന്‍സില്‍ അന്തരിച്ചു; 124 -ാം  വയസ്സില്‍. റെക്കോര്‍ഡ് പ്രകാരം 19 -ാം നൂറ്റാണ്ടില്‍ ജനിച്ച വേറെയാരും ഇനി ജിവിച്ചിരിപ്പില്ല. നെഗ്രോസ് ഓക്സിഡന്റലിലെ കബന്‍കലന്‍ സിറ്റി ഗവണ്‍മെന്റാണ് മരണവിവരം പുറത്ത് വിട്ടത്.

നഗരത്തിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല.'ലോല ഇസ്‌ക എപ്പോഴും ഞങ്ങളുടെ പ്രചോദനമായും അഭിമാനമായും നിലനില്‍ക്കു'മെന്ന് മേയര്‍ പെഡ്രോ സെയ്കോ പറഞ്ഞു.

ഫ്രാന്‍സിസ്‌ക സൂസാനോ എന്ന ലോല 1897 സെപ്റ്റംബര്‍ 11-ന് ഫിലിപ്പിന്‍സിലാണ് ജനിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലോല മുത്തശ്ശി സ്വന്തമാക്കിയത്. 122 വയസുള്ളപ്പോള്‍ 1997 ല്‍ മരിച്ച ഫ്രഞ്ച്കാരി ലീന്‍ കാല്‍മെന്റിന്റെ പേരിലായിരുന്നു മുന്‍പ് ഈ റെക്കോര്‍ഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.