അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍; വെള്ളിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുട്ടികള്‍

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍; വെള്ളിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുട്ടികള്‍

പാലക്കാട്‌: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍. ഇന്നലെ മാത്രം മൂന്ന് കുട്ടികള്‍ മരിച്ചു. നാല് ദിവസത്തിനുള്ളില്‍ വ്യത്യസ്ത പ്രായക്കാരായ അഞ്ച് കുഞ്ഞുങ്ങളാണ് മരിച്ചത്.

അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതുവരെ പത്തിലധികം കുട്ടികള്‍ മരിച്ചു. ആവശ്യത്തിനുളള ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം. ആദിവാസി ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു.

അതേസമയം അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയില്‍ എത്തും. അഗളിയില്‍ രാവിലെ പത്ത് മണിക്ക് യോഗം ചേരും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ഇന്ന് അട്ടപ്പാടിയില്‍ എത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.