കൊച്ചി: മുന്‍ മിസ് കേരളയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണസംഘത്തില്‍ നിന്ന് സിനിമ മേഖലയുമായി ബന്ധമുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. നിലവില്‍ അന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ മേല്‍നോട്ടത്തില്‍ നിന്നു സംസ്ഥാന ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറച്ച് നാളുകളായി സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം സ്ഥിരമാണെന്നാണ് ആക്ഷേപം. ഉന്നതങ്ങളില്‍ നിന്നുള്ള സ്വാധീനമാണ് ഇതിന് പിന്നില്‍. ഈ ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം അന്വേഷിച്ചാല്‍ ശരിയായ രീതിയില്‍ മുന്നോട്ടു പോകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.